ന്യൂഡൽഹി: രാജ്യത്തെ ഡാറ്റാ സെന്ററുകൾക്കും ക്ലൗഡ് സേവനങ്ങൾക്കും 2047 വരെ ടാക്സ് ഹോളിഡേ. ഭാരതത്തെ ഒരു ആഗോള ഡിജിറ്റൽ ഹബ്ബാക്കി മാറ്റുന്നതിനും വിദേശ നിക്ഷേപം ആകർഷിക്കുന്നതിനുമാണ് ഈ ദീർഘകാല ആനുകൂല്യം നൽകുന്നത്.
ഇന്ത്യയിൽ ഡാറ്റാ സെന്ററുകൾ സ്ഥാപിക്കുന്ന കമ്പനികൾക്കും ക്ലൗഡ് സേവന ദാതാക്കൾക്കും 2047 വരെയുള്ള നിശ്ചിത കാലയളവിൽ നികുതിയിളവുകൾ ലഭ്യമാകും. ഗൂഗിൾ, ആമസോൺ, മൈക്രോസോഫ്റ്റ് തുടങ്ങിയ വമ്പൻ ഐടി കമ്പനികൾക്ക് ഇന്ത്യയിൽ തങ്ങളുടെ ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കാൻ ഈ തീരുമാനം വലിയ പ്രചോദനമാകും.
ഡിജിറ്റൽ സേവനങ്ങൾക്ക് നികുതി ഇളവ് നൽകുന്നതിലൂടെ സ്റ്റാർട്ടപ്പുകൾക്കും ചെറുകിട ഐടി കമ്പനികൾക്കും ക്ലൗഡ് സേവനങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാൻ സാധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.